raju-menon

കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ(കെ.ത്രി.എ) സംസ്ഥാന പ്രസിഡന്റായി കൊച്ചി മൈത്രി അഡ്വർടൈസിംഗിലെ രാജു മേനോനെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി അബ്രഹാം പി. വർഗീസ് (ലാൽജി പ്രിന്റേഴ്സ്ആൻഡ് അഡ്വർടൈസേർസ്, കോട്ടയം) എന്നിവരെയും കൊച്ചി ലോട്ടസ് ക്ലബ്ബിൽ ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. ജോസഫ് ചാവറ മുഖ്യ വരണാധികാരിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റായി എം.വി. അനീഷ്‌കുമാർ (എം.വി. അഡ്വർടൈസിംഗ്, കോഴിക്കോട്), ജോൺസ് വളപ്പില (വളപ്പില കമ്മ്യൂണിക്കേഷൻസ്, കൊച്ചി) ജോയിന്റ് സെക്രട്ടറിയായി സന്ധ്യ രാജേന്ദ്രൻ(കാളിദാസ് ഇൻർനാഷണൽ, കൊല്ലം) ഷിബു കെ. അബ്രഹാം (എം.ജി.എം മീഡിയ വിഷൻ, കോട്ടയം) എന്നിവരെയും തിരഞ്ഞെടുത്തു. അഡൈ്വസറി ചെയർമാനായി എ.ടി. രാജീവ് (കമ്മ്യൂണിക്കേഷൻ മന്ത്ര, കൊച്ചി), അഡ്‌വൈസറി വൈസ് ചെയർമാന്മാരായി വി.വി. രാജേഷ് (കൃഷ്ണ കമ്മ്യൂണിക്കേഷൻസ്, കാഞ്ഞങ്ങാട്) പി.എസ്. ഫ്രാൻസിസ് (ഫ്രണ്ട്ലൈൻസ് കമ്മ്യൂണിക്കേഷൻസ്, കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു. ഇന്റേണൽ ഓഡിറ്റർമാരായി കുര്യാക്കോസ് ജോസ് (കെ.പി.ബി.), ഷൈൻ പോൾ (പോൾമാൻ മീഡിയ) എന്നിവർ തുടരും.