
കൊച്ചി: ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 ന് അത്താണി ശ്രീ വീരഹനുമാൻ കോവിൽ ജാനകീ മണ്ഡപം ഹാളിൽ നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി. വി. ജയമണി ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ഡോ. സി. എം. ജോയ് അദ്ധ്യക്ഷത വഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ നായർ പി. എസ്., എം.കെ. ശശിധരൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രബന്ധാവതരണ സഭയിൽ ഡോ. സി. എം. ജോയും അരവിന്ദാക്ഷൻ നായരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജില്ലാ വാർഷിക പൊതുയോഗവും ചേരും.