 
കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്ത്, നാഷണൽ ഹൈവേ അതോറിറ്റി, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെ നിഹാര റിസോർട്ട് ആൻഡ് സ്പാ നടപ്പാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കടമക്കുടി ജലസംരക്ഷണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ കർമ്മരേഖ റിസോർട്ട് എക്‌സി. ഡയറക്ടർ വിശാൽ കോശി കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. മേരി വിൻസന്റിന് കൈമാറി. സീനിയർ കൺസർവേഷൻ ബയോളജിസ്റ്റും മൂവാറ്റുപുഴ നിർമ്മല കോളേജിലെ സുവോളജി അസി. പ്രൊഫസറുമായ ജിജി ജോസഫ്, എം. തോമസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.