pradeep-kumar

കൊച്ചി: കേരള ടൂർ പാക്കേജ് ഡ്രൈവേഴ്‌സ് അൻഡ് അലൈഡ് മസ്ദൂർ സംഘ് യൂണിയൻ ജില്ലാ ഭാരവാഹികളായി എം.പി. പ്രദീപ് കുമാർ (പ്രസിഡന്റ്), സിജിൽ സി. മത്തായി (ജനറൽ സെക്രട്ടറി), എം. അനൂപ് കുമാ‌ർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജിമോൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കോ വിനോദ സഞ്ചാരികൾക്കോ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ടൂറിസം വകുപ്പ് ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.