കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു. പരിപാടിയിൽ കെ.ജി വിഭാഗം കുട്ടികളുടെ 130 ഓളം മുത്തശ്ശി-മുത്തശ്ശന്മാർ പങ്കെടുത്തു. ബോർഡ് ഒഫ് മാനേജ്മെന്റ്, സി.എം.ഇ.സി.ടി- ജി.സി ട്രസ്റ്റി ഡോ. ലീല രാമമൂർത്തി അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് മുത്തശ്ശി-മുത്തശ്ശന്മാരെ പൊന്നാടയും പൂമാലയും അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. 'ഒരു പിടി അരി' എന്ന പദ്ധതിയിലൂടെ കെ.ജി വിഭാഗം കുട്ടികൾ ശേഖരിച്ച അരി ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സക്ഷമ സംഘടനയുടെ ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ് എം. രാംകുമാർ, വി. പ്രസാദ്, കെ. സത്യൻ എന്നിവർക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ സി. സുചിത്ര, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.