ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് 2023-24 അദ്ധ്യയന വർഷത്തിൽ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് കോളേജ് പ്ലേസ്‌മെന്റ് സെൽ 'സ്‌ക്രോൾ ഒഫ് ഓണർ' പരിപാടി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ തോമസ് ജോൺ, എം.ബി.എ ഡയറക്ടർ ഡോ. എ. പത്മജാ ദേവി, പി.ടി.എ വൈസ് പ്രസിഡന്റ് ഗഫൂർ അലമന എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം കൈമാറി.

സതർലാൻഡ് ഗ്ലോബൽ സർവീസസിൽ ജോലി വാഗ്ദാനം ലഭിച്ച 21 വിദ്യാർത്ഥികൾക്കുള്ള ഓഫർ ലെറ്റർ വിതരണവും നടത്തി.

കോളേജ് സിവിൽ സർവീസ് ക്ലബ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ ഡോ. സീന എം. മത്തായി, പ്ലേസ്‌മെന്റ് ഓഫീസർ വി.ആർ. ശീതൾ എന്നിവർ സംസാരിച്ചു.