y
പൂത്തോട്ടയിലെ കോളേജുകളും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് നിർമ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ചടങ്ങ്

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയ്ക്ക് കീഴിലെ സ്വാമി ശാശ്വതീകാനന്ദ കോളേജും എസ്.എ.എം കോളേജും എൻ.എസ്.എസ് യൂണിറ്റുകളും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് നിർധന വ്യക്തികൾക്കായി രണ്ട് സ്നേഹവീടുകൾ നിർമ്മിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ആമേട ഷൈമ ഗിരീഷിന്റെ വീടിന്റെ തറക്കല്ലിടൽ നടന്നു.

ചടങ്ങിൽ ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണികൃഷ്‌ണൻ, മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, ശാഖ വൈസ് പ്രസിഡന്റ്‌ അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, കോളേജ് പ്രിൻസിപ്പൽമാരായ പ്രൊഫ. കെ.എസ്. ഉല്ലാസ്, ഡോ. കെ.പി. അനിൽകുമാർ, അക്കാഡമിക് കോർഡിനേറ്റർ സുരേഷ് എം. വേലായുധൻ, വാർഡ് മെമ്പർ മിനി സാബു തുടങ്ങിയവർ പങ്കെടുത്തു.