മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 6.45ന് പ്രഭാത നമസ്ക്കാരം, തുടർന്ന് ഓശാന ശുശ്രൂഷ, വിശുദ്ധ കുർബാന. വചനിപ്പ് പെരുന്നാളായ നാളെ രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വിശുദ്ധ കുർബാന. ബുധനാഴ്ച വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, പെസഹാശുശ്രൂഷ, വിശുദ്ധ കുർബാന, ദു:ഖ വെള്ളിയാഴ്ച രാവിലെ 7ന് പ്രഭാത പ്രാർത്ഥന, തുടർന്ന് ശുശ്രൂഷകൾ, ശനിയാഴ്ച രാവിലെ 8 ന് പ്രഭാതപ്രാർത്ഥന, 8.30ന് വിശുദ്ധ കുർബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഉയിർപ്പ് ശുശ്രൂഷകൾ. തുടർന്ന് വി ശുദ്ധ കുർബാന