 
മൂവാറ്റുപുഴ: നിർമ്മല കോളേജ് ഹിന്ദി വിഭാഗത്തിലെയും ഡാൻസ് ക്ലബ്ബിലെയും വിദ്യാർത്ഥികൾ പെരിങ്ങഴയിലെ സെന്റ് ജോസഫ് ഓൾഡ്ഏജ് ഹോം സന്ദർശിച്ചു. അമ്മമാർക്കായി അവർ കലാപരിപാടികൾ അവതരിപ്പിച്ചു. നോമ്പുകാല സ്മരണയിൽ വിദ്യാർത്ഥികൾ സമാഹരിച്ച തുക കൈമാറി. ഹിന്ദി വിഭാഗം അസി. പ്രാഫസർ പി.ജെ. ജാസ്മിൻ മേരി, ഡോ.ജി. സുജിത എന്നിവർ നേതൃത്വം നൽകി.