പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവവും ഭാഗവത ദ്വാദശ മഹായജ്ഞവും ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ക്ഷേത്രം തന്ത്രി മനപ്പാട്ട് ജയരാജ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ആരംഭിക്കും. രാവിലെ ഒമ്പതിന് മാടശേരി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഭാഗവത ദ്വാദശ മഹായജ്ഞം മാഹാത്മ്യ പാരായണം. 25ന് ഭജൻ, 26ന് കൈക്കൊട്ടിക്കളി, 27ന് ഭക്തഗാനസുധ, 28ന് ഭക്തഗാനമേള, 29ന് ഭജൻ, നൃത്തനൃത്യങ്ങൾ, 30ന് ഭജൻ, 31ന് തിരുവാതിരകളി, മ്യൂസിക്കൽ ഫ്യൂഷൻ, ഏപ്രിൽ ഒന്നിന് നൃത്തനൃത്യങ്ങൾ, 2ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, 3ന് നൃത്തനൃത്യങ്ങൾ, 4ന് തിരുവാതിരകളി, കരോക്കേ ഗാനമേള, 5ന് ഭജൻസ്, വേട്ടയ്ക്കൊരുമകൻ സ്വാമിപ്പാട്ട്, തിരുവാതിരകളി, 6ന് സംഗീതാർച്ചന, മ്യൂസിക്കൽ നൈറ്റ്, 7ന് ഭക്തിഗാനമേള, നൃത്തനൃത്യങ്ങൾ, 8ന് വലിയഗുരുതി മഹോത്സവം കൂറയിടൽ, ഭക്തിഗാനമേള, താലപ്പൊലി, കളമെഴുത്തുംപാട്ടും, 9ന് രഥം എഴുന്നള്ളിപ്പ്, 10ന് ഭജൻ വാദ്യതരംഗ്, പിന്നൽ തിരുവാതിര, 11ന് സത്സംഗം, മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്, 12ന് കഥകളി, 13ന് കഥാപ്രസംഗം, വലിയഗുരുതി മഹോത്സവദിനമായ 14ന് വൈകിട്ട് ഭക്തിഗാനലയം, രാത്രി ഒമ്പതിന് തായമ്പക, പന്ത്രണ്ടിന് ദേവിപൂജ, ഒരു മണിക്ക് വലിയഗുരുതി.