
കൊച്ചി: വിദ്യാലയങ്ങളിൽ നിന്ന് ലഭ്യമാകാത്ത ശാസ്ത്രവിജ്ഞാനം സ്വായത്തമാക്കാനും കൗതുകങ്ങൾ അടുത്തറിയാനും കുട്ടികളെ ക്ഷണിച്ച് കുസാറ്റ്. ശാസ്ത്രത്തിന്റെ വിവിധതലങ്ങൾ നേരിട്ട് മനസിലാക്കാൻ വിദ്യാർ ത്ഥികൾക്ക് അവസരമൊരുക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി-സിസ്).
ലാബുകളും സയൻസ് പാർക്കുകളും ഒരുക്കി ശാസ്ത്രത്തെ കളികളിലൂടെ കുട്ടികൾക്ക് പകർന്നുനൽകുകയാണ് സി-സിസ്. ഏപ്രിൽ- മേയ് മാസ ങ്ങളിലാണ് ക്ലാസ്. വരുന്ന അദ്ധ്യയനവർഷം യു.പി ക്ലാസിൽ പ്രവേശിക്കു ന്നവർ മുതൽ പത്തുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്ന് പൊതുവെ ലഭ്യമാകാൻ സാദ്ധ്യതയില്ലാത്ത ശാസ്ത്ര അറിവുകൾക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യം കൊടുത്ത് വിദഗ്ദ്ധ പാനലിന്റെ സഹായത്തോടെയാണ് കോഴ്‌സ് രൂപകല്പന. പഠനോപകരണങ്ങൾ സഹിതം 7,500 രൂപയാണ് ഫീസ്.
അനന്തസാദ്ധ്യതകളിലേക്ക്...
സയൻസ് പാർക്ക്, ഔഷധസസ്യ ഉദ്യാനം, ചിത്രശലഭ ഉദ്യാനം, ഐ.എസ്.ആർ.ഒ പവലിയൻ, സയൻസ് പവലിയൻ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ, മാത്‌സ് ലാബ്, സയൻസ് ലൈബ്രറി എന്നിവയിലൂടെ ശാസ്ത്രത്തിന്റെഅനന്തസാദ്ധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറക്കുന്നത്. കേന്ദ്രത്തിലെ സയൻസ് പാർക്കിൽ ഊഞ്ഞാലാടുന്നതിലൂടെ സിംപിൾ പെൻഡുലവും സീസോയിലൂടെ ഉത്തോലകവും അനായാസം മനസി ലാക്കാൻ സാധിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ചെറു മോഡലും ഇവിടെയുണ്ട്.
പരീക്ഷണങ്ങൾ നേരിൽക്കാണാം
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ആസ്‌ട്രോ, കമ്പ്യൂട്ടർ, മാത്‌സ് ലാബുകളിലൂടെ ശാസ്ത്രപരീക്ഷണങ്ങൾ അടുത്തറിയാനും നിരീക്ഷിക്കാനുമാകും. ഒപ്പം വായനാശീലം, എഴുത്തുശീലം, കമ്മ്യൂണിക്കേഷൻ എന്നിവയും ക്ലാസുകളിൽ പഠിപ്പിക്കും. ആദ്യം അപേക്ഷിക്കുന്നവർക്കായിരിക്കും സീറ്റ് ലഭിക്കുക. രജിസ്ട്രേഷന്: 9188219863.