nda
എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

കോലഞ്ചേരി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. കെ.എ. ഉണ്ണിക്കൃഷ്ണൻ, വി.എൻ. വിജയൻ, മനോജ് മനക്കേക്കര, കെ.എസ്. അഭിലാഷ്, അഖിൽ, സലീം, മോഹനൻ എന്നിവർ സംസാരിച്ചു.