നെടുമ്പാശേരി: എറണാകുളം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുന്നുകര മണ്ഡലം കൺവെൻഷൻ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജമാൽ മണക്കാടൻ, കൺവീനർ വി.ഇ. അബ്ദുൾ ഗഫൂർ, കെ.വി. പോൾ, കെ.ആർ. നന്ദകുമാർ, ടി.എ. നവാസ്, ഫ്രാൻസിസ് തറയിൽ, എം.എ. സുധീർ തുടങ്ങിയവർ സംസാരിച്ചു.