നെടുമ്പാശേരി: ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, എഡ്രാക് ഭാരവാഹികളായ മാധവൻകുട്ടി നായർ, പി. മനോഹരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.സെയ്തുമുഹമ്മദ് (പ്രസിഡന്റ്), എം.വി. കുഞ്ഞവര, പി.പി. ബൈജു, എസ്. ജയകുമാർ (വൈസ് പ്രസിഡന്റുമാർ),പി.പി. സാജു (സെക്രട്ടറി), കെ.കെ. അച്ചു, സ്വപ്ന അനിൽ, കെ.എം. വർഗീസ് (ജോ.സെക്രട്ടറിമാർ), പി.കെ. സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.