മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിന് തീപിടിച്ചു. 15 ഓളം റബർ മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഈസ്റ്റ് മാറാടി പള്ളക്കവലയ്ക്ക് സമീപം പാലമലയിൽ കുര്യാക്കോസിന്റെ ഉടമസ്ഥതയിലെ 20 സെന്റോളം വരുന്ന റബർ തോട്ടത്തിനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീപിടിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് അഗ്നിശമന സേന എത്തി തീയണച്ചു. എ.എസ്.ടി.ഒ കെ.സി. ബിജുമോൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.ആർ.റെനീഷ്, വിഷ്ണു, ഹോം ഗാർഡ് ആരോമൽ, ഡ്രൈവർ ഷിബു പി. ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.