കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ശ്രീനാരായണ ദർശനോത്സവത്തിന് മുന്നോടിയായ ദിവ്യ ജ്യോതി രഥ ഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം 1484 പച്ചാളം ശാഖ സ്വീകരണം നൽകി. ശാഖ സെക്രട്ടറി ഡോ. എ.കെ. ബോസ്, വെസ് പ്രസിഡന്റ് സതീഷ് കുളങ്ങര, യൂണിയൻ കമ്മിറ്റി അംഗം എൻ.എസ്. ഷിബു, വനിത സംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, സെക്രട്ടറി ശാന്തിനി സുധീർ എന്നിവർ നേതൃത്വം നൽകി. ശാഖ കമ്മിറ്റി അംഗങ്ങൾ, വനിത സംഘാംഗങ്ങൾ, കുടുംബയോഗം കൺവീനർമാർ, ശാഖ സ്ഥിരാംഗങ്ങൾ എന്നിവർ പങ്കെടുത്തു.