nadakam

തോപ്പുംപടി: ഐ.ടി. ജോസഫ് സ്മാരക ലോക നാടക വേദി കൊച്ചി സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷം 27 ന് നടക്കും. ബിയെംസ് സെന്ററിൽ രാവിലെ 9 ന് നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൺമറഞ്ഞ കലാകാരൻമാരുടെ ഫോട്ടോ പ്രദർശനം, നാടകം തുടങ്ങിയവ നടക്കും. എഡ്ഡി മാസ്റ്റർ അവാർഡ് പൗളി വൽസനും ഐ.ടി. ജോസഫ് അവാർഡ് മീനാരാജിനും നൽകും. 24 ന് വൈകിട്ട് കെ.എം. ധർമ്മന്റെ കലാജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയുടെ ഉദ്ഘാടനവും പ്രദർശനവും ചുള്ളിക്കൽ നൻമ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.എഫ്. ക്ലീറ്റസ്, സി.ജെ. ജോൺസൺ എന്നിവർ പറഞ്ഞു.