അങ്കമാലി: കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ പെൻഷണേഴ്‌സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി എം.പി. ഗംഗാധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വേങ്ങൂർ പള്ളി വികാരി ഫാ. ജോയ് ചക്യാത്ത് മുഖ്യാതിഥിയായി. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, കൗൺസിലർമാരായ എ.വി. രഘു, ലേഖ മധു, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ജെൻസൺ തോമസ്, വൈസ് പ്രസിഡന്റ് കെ.പി. ഇട്ടൂപ്പ്, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. പോൾസൺ, ഖജാൻജി സി.പി. മാത്യു, വീലർ എബ്രഹാം എന്നിവർ സംസാരിച്ചു.