കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ പ്രതിമാസ വീട്ടുമുറ്റ പുസ്തകചർച്ച ഇന്ന് 3ന് സനോജ് പാപ്രയിലിന്റെ വീട്ടിൽ നടത്തും.ലൈബ്രറി പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി എം.കെ. ലെനിൻ അറിയിച്ചു.