പെരുമ്പാവൂർ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി.

കോടനാട് കൂവപ്പടി ആലാട്ടുചിറ തേനൻ വീട്ടിൽ ജോമോനെയാണ് (34) കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിനദേഹോപദ്രവം, കവർച്ച, തട്ടികൊണ്ടുപോകൽ, മയക്കുമരുന്ന് വില്പന, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലാണ് നടപടി.