 
പെരുമ്പാവൂർ: കാലടി പൈതൃകം അന്തർദേശീയ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ-മുടക്കുഴ സെന്ററിൽ ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി വിജ്ഞാന സദസ് സംഘടിപ്പിച്ചു. എൻ.പി. രാജന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ.എം.വി. നടേശൻ, ഡോ.ആർ.സുഭാഷ് എന്നിവർ ക്ലാസ് നയിച്ചു. ഡോ.എൻ.ആർ. വിജയരാജ് മോഡറേറ്ററായി. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി ഭാരതി, കെ.പി. ലീലാമണി എന്നിവർ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ഹോമത്തിനു പിവി.നിഷാന്ത് നേതൃത്വം നൽകി.