പെരുമ്പാവൂർ: വെങ്ങോല മുടപ്ലാപ്പിള്ളി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്ത് ഉത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 8 ന് ചാമുണ്ഡിദേവിക്ക് പൊങ്കാല സമർപ്പണം. ചന്ദനം ചാർത്ത് . ഉത്സവത്തോടനുബന്ധിച്ച് ചാക്യാർകൂത്ത്, നൃത്തസന്ധ്യ, തിരുവാതിരകളി, കൈകൊട്ടികളി,വയലിൻ ഫ്യൂഷൻ, തിരുവാതിര, പുല്ലാങ്കുഴൽ ഫ്യൂഷൻ, ട്രാക്ക് ഗാനമേള, സോപാന സംഗീതം, ഭക്തിഗാനസുധ, മ്യൂസിക്കൽ ഇവന്റ് എന്നിവയുണ്ടാകും.