
ദക്ഷിണ കേരളത്തിലെ മുൻനിര ഷോപ്പിംഗ് സമുച്ചയം നാളെ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും
കൊച്ചി: പ്രമുഖ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്‌സിന്റെ കൊല്ലത്തെ പുതിയ ഷോപ്പിംഗ് സമുച്ചയത്തിന് നാളെ തുടക്കമാകും. ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിൽ ഒരുക്കുന്ന ഷോറൂമിൽ അനന്തമായ ഷോപ്പിംഗ് സാധ്യതകളാണ് ഒരുക്കുന്നത്. രാവിലെ 10.30ന് ചിന്നക്കടയിലെ ഷോറൂം കല്യാൺ സിൽക്‌സിന്റെ ബ്രാൻഡ് അംബാസഡർ പൃഥ്വിരാജ് സുകുമാരൻ കൊല്ലത്തിന് സമർപ്പിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഭദ്രദീപം തെളിയിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക്‌ശേഷം ഉച്ചയ്ക്ക് 12 മുതൽഷോറൂം പൊതുജനങ്ങൾക്കായി തുറക്കും.
രാജ്യാന്തര നിലവാരത്തിലെ ഷോപ്പിംഗിനായി ഷോറൂമിൽ ഒട്ടേറെ നവീന സൗകര്യങ്ങളും പുതുമകളുമാണ് ഒരുക്കിയിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊത്തീക്, എക്‌സ്‌ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്‌റ്റോർ, ഫുട്ട്വെയർ ആൻഡ് ഹാൻഡ് ബാഗ് വിഭാഗം, ഹോം ഡെക്കോർ,കോസ്റ്റൂം ജൂവലറി എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളുമുണ്ട്. ഇതിനൊപ്പം ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും ഉടൻ പ്രവർത്തനമാരംഭിക്കും.