കാലടി: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ശ്രീമൂലനഗരം മണ്ഡലം കൺവെൻഷൻ നടത്തി. റോജി എം .ജോൺ എം.എൽ.എ, പി.കെ സിറാജ്, സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ലിന്റോ പി. ആന്റു, കെ.സി. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.