ചോറ്റാനിക്കര: മുളന്തുരുത്തി വള്ളക്കുരിശിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. വൈറ്റില കണ്ണാടിക്കാട് സ്വദേശി ഓണിയത്തുവീട്ടിൽ എമിൽഡ ജോർജാണ് (52) മരിച്ചത്. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിമൂന്നാംവാർഡിൽ വാടകവീട്ടിൽ തനിയെ താമസിക്കുകയാണ്. പതിവുപോലെ രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അമിതവേഗത്തിൽ എത്തിയ കാറിടിച്ച് വീഴ്ത്തിയത്. സമീപത്തെ വീടിന്റെ ഗേറ്റും മതിലും ഇടിച്ച് തകർത്താണ് നിന്നത്. കാഞ്ഞിരമറ്റം സ്വദേശിയുടേതാണ് കാർ. കാസർകോടുള്ള സുഹൃത്താണ് അപകടസമയത്ത് ഓടിച്ചിരുന്നത്.
എമിൽഡ അവിവാഹിതയാണ്. സഹോദരിയുണ്ട്. മുളന്തുരുത്തി പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.