ആലുവ: അഞ്ച് വർഷത്തിലേറെ സമയമെടുത്തിട്ടും നിർമ്മാണം പൂർത്തിയാക്കാതെ ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് അൻവർ സാദത്ത് എം.എൽ.എ ജനങ്ങളെ കബളിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
14.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബസ് ടെർമിനൽ ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം ചെയ്തത്. ടോയ്‌ലെറ്റ്, വിശ്രമമുറി, കാന്റീൻ, കടമുറികൾ എന്നിവ തുറന്നിട്ടില്ല. ഓഫീസുകൾ പോലും പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനം പൂർത്തിയാകാൻ മാസങ്ങളെടുക്കും. യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെയായിരുന്നു ഉദ്ഘാടനമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.