kayanad
കായനാട് ഗവ.എൽ പി സ്കൂൾ 74-ാമത് വാർഷികാഘോഷം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ .പി .ബേബി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കായനാട് ഗവ.എൽ.പി സ്കൂൾ 74-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാമകൃഷ്ണൻ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സോബിന യു. മരിയം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, പി.ടി.എ പ്രസിഡന്റ് കെ.കെ. ഭാസ്കരൻ,

സീനിയർ അസിസ്റ്റന്റ് നിതിൻ ജെ. ഓണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി വിബിത ശശി, എസ്.എം.സി ചെയർമാൻ ബാബു പോൾ, എം.പി.ടി.എ പ്രസിഡന്റ് നിർമ്മല സജീവൻ എന്നിവർ സംസാരിച്ചു.

കായനാട് ഗ്രാമീണ വായനശാലാ പ്രസിഡന്റ് പി.ജി. ബിജു, സി.ഡി.എസ് ചെയർപേഴ്സൺ ഹേമ സനൽ, ഡോ. തോമസ് സ്കറിയ, അഡ്വ.വി.ജി. ഏലിയാസ്, ഒ.സി. ഏലിയാസ്, സി.സി. ജോയി തുടങ്ങിയവർ പങ്കെടുത്തു.