1

ഫോർട്ട് കൊച്ചി: അപകടം പതിവായ കൊച്ചിയിലെ ബീച്ച് റോഡ് ബീച്ചിൽ സുരക്ഷാ കവചം ഒരുക്കി നല്ല നസ്റായൻ കൂട്ടായ്മ. അപകടം പതിവായതോടെയാണ് സുരക്ഷാ കവചം സ്ഥാപിച്ചത്. സുരക്ഷാ സംവിധാന സ്ഥാപിക്കുന്ന ചടങ്ങ് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വിൽഫ്രഡ് മാനുവൽ, സമ്പത്ത് മാനുവൽ, റോഷൻ ജോൺ, സുനിൽ ജോബി തുടങ്ങിയവർ സംസാരിച്ചു. തീരത്ത് പുലർച്ചെ കുളിക്കാനിറങ്ങുന്ന കുട്ടികൾ ഉൾപ്പെടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്ന സാഹചര്യമാണ്. സുരക്ഷാ സംവിധാനങ്ങളൊരുക്കി ലൈഫ് ഗാർഡുകളെ നിയമിക്കുണമെന്നാണ് നാട്ടുകാരുടെ ആവശ്യം