ആലുവ: ബി.ജെ.പിക്കൊപ്പം പോയ ദേവഗൗഡയെ നീക്കി ജനതാദൾ (സെക്യുലർ) ദേശീയ പ്രസിഡന്റായി സി.കെ. നാണുവിനെ തിരഞ്ഞെടുത്ത നടപടി അംഗീകരിക്കാൻ മാത്യു ടി. തോമസ് നയിക്കുന്ന ഘടകം തയ്യാറാകണമെന്ന് നാണു വിഭാഗം ദേശീയ വൈസ് പ്രസിഡന്റ് ഖാദർ മാലിപ്പുറം ആവശ്യപ്പെട്ടു.

യോജിച്ചു പ്രവർത്തിക്കാനെടുത്ത തീരുമാനം സ്വാഗതാർഹമാണ്. സി.കെ. നാണുവിന്റെ നേതൃത്വത്തിലെ കമ്മിറ്റിയെ അംഗീകരിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് മാത്യു ടി. തോമസ് വിഭാഗത്തിന് ഒഴിഞ്ഞുമാറാനാകില്ല. ദേശീയ പാർട്ടി പ്രാദേശിക പാർട്ടിയായി ചുരുങ്ങരുതെന്നും ഖാദർ മാലിപ്പുറം പറഞ്ഞു.