വൈപ്പിൻ: ആർ.എൽ.വി.രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പ് പറയണമെന്ന് കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വൈപ്പിൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലയ്ക്ക് നിറമോ ജാതിയോ മതമോ ഇല്ല. പരിഷ്‌കൃതസമൂഹത്തിന് ചേരാത്ത വാക്കുകളാണ് സത്യഭാമയിൽ നിന്നുണ്ടായതെന്ന് യോഗം വിലയിരുത്തി.

പ്രതിഷേധയോഗം നന്മ സംസ്ഥാന സമിതി അംഗം പ്രമോദ് മാലിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഞാറക്കൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആർ.എൽ.വി. സുനിൽരാജ്, വിനിത സുനിൽരാജ്, സുനിൽ ഞാറക്കൽ, എം.എ. ഷാനവാസ്, മുരളി പുതുവൈപ്പ് , വിനയൻ എടവനക്കാട്, എം. എച്ച്.റഷീദ് തുടങ്ങിയവർ സംസാരിച്ചു.