മോindra

വൈപ്പിൻ: തിരക്കുള്ള ബസുകളിൽ കയറി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45), ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസിൽവച്ച് യുവതിയുടെ മാല പൊട്ടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്.

saranya
ശരണ്യ

അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ദേവരാജ്, അഖിൽ വിജയകുമാർ, അസി. സബ് ഇൻസ്‌പെക്ടർ സി.എ ഷാഹിർ, സി.പി.ഒമാരായ അഭിലാഷ്, ലിബീഷ്, രേഷ്മ ശാലിനി, ഐശ്വര്യ എന്നിവർ ഉണ്ടായിരുന്നു.