fr-antony

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത അങ്കമാലി മേഖലാ വിശ്വാസി സംഗമം ഫാ. ആന്റണി പൂതവലി ഉദ്ഘാടനം ചെയ്തു. ഇടവക വൈദികരിൽ നിന്ന് ഭൗതിക അധികാരങ്ങൾ എടുത്തുമാറ്റി ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതിയിൽ സഭാനിയമങ്ങൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അധികാരങ്ങളാണ് വൈദികർ സഭക്കെതിരെ പ്രവർത്തിക്കുന്നതിനും വ്യത്യസ്തമായി ചിന്തിക്കുന്നതിനും പ്രാപ്തരാക്കുന്നത്. ഇടവക വൈദികരുടെ തെറ്റുകൾക്കെതിരെ നിലപാടെടുക്കുന്നവരെ ശത്രുക്കളായും വിമതരായും ഇടവകകളിൽ മുദ്രകുത്തപ്പെടുന്നു. വൈദീകർ ട്രേഡ് യൂണിയൻ അംഗങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വർഗീസ് കോയിക്കര മുഖ്യപ്രഭാഷണം നടത്തി.