swami-dharmachaithanya
പുരോഗമന കലാ സാഹിത്യ സംഘം ആലുവ മേഖല കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച മതം, വിശ്വാസം, പൗരത്വം എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റി സർവ്വമത സമ്മേളന ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'മതം, വിശ്വാസം, പൗരത്വം' എന്ന വിഷയത്തിലെ പ്രഭാഷണം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഡോ. രാജാഹരിപ്രസാദ് പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് ഡോ. വി.പി. മാർക്കോസ് അദ്ധ്യക്ഷനായി. പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുലേഖ ടീച്ചർ, സേവ്യർ പുൽപ്പാട്ട്, ജോഷി ഡോൺ ബോസ്‌ക്കോ, ടി.എ. ഇബ്രാഹിം കുട്ടി, എസ്.എ.എം. കമാൽ, കെ.എ. രാജേഷ്, കെ.എം. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഇതേവിഷയത്തിൽ നാളെ അത്താണിയിൽ മുല്ലക്കര രത്നാകരന്റെ പ്രഭാഷണമുണ്ടാകും.