prepaid

കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇ-സിം അവതരിപ്പിച്ചു. തടസങ്ങളില്ലാത്തതും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും വി ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താം. ഒരൊറ്റ ഉപകരണത്തിൽ വിവിധ പ്രൊഫൈലുകളെ പിന്തുണക്കുന്നതാണ് ഇ-സിം. അതിനാൽ ആദ്യ സിം കാർഡ് മാറ്റാതെ രണ്ടാമത്തെ സിം ഉപയോഗിക്കാം. ഇതോടൊപ്പം സുസ്ഥിരതയും അതിവേഗ കണക്ടിവിറ്റിയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും ഇതിലൂടെ സാധ്യമാകും. പുതിയ നീക്കത്തിലൂടെ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഹാൻഡ് സെറ്റിൽ ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്.

സുസ്ഥിരമായ ഭാവിക്കായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് സഹായിക്കുന്നതെന്ന് വോഡഫോൺ ഐഡിയ കേരള, തമിഴ്‌നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ. ശാന്താറാം പറഞ്ഞു.