sharukh-khan

കൊച്ചി : ബി.പി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ കാസ്‌ട്രോളിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഷാരൂഖ് ഖാൻ നിയമിതനായി. ബിപി, കാസ്‌ട്രോൾ എന്നിവയുടെ അടുത്ത രണ്ട് വർഷങ്ങളിലെ പ്രചാരണങ്ങളിൽ ഷാരൂഖ് ഖാൻ പങ്കാളിയാകും. ഉയർന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകൾ വിതരണം ചെയ്യുന്നതിലെ കാസ്‌ട്രോളിന്റെ പ്രതിബദ്ധതയെ ഉറപ്പിക്കാനാണ് ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറാക്കുന്നത്.

നവീകരണത്തിനും മികവിനും കാസ്‌ട്രോൾ കാട്ടുന്ന പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഈ ബന്ധമെന്നു കാസ്‌ട്രോൾ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സന്ദീപ് സാങ്വാൻ പറഞ്ഞു.