
കൊച്ചി: ഭാരതീയ വിദ്യാഭവന്റെയും സ്പിക്മാകെയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഭവൻസ് എരൂരിൽ നടക്കുന്ന വിവിധ കലാ പരിശീലനകളരി സ്വാതിതിരുനാൾ സംഗീത കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. പി.ആർ. കുമാര കേരളവർമ്മ ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മീനാ വിശ്വനാഥൻ, സ്പിക്മാകെ കേരള കോ-ഓർഡിനേറ്റർ ഉണ്ണി കെ. വാരിയർ, സെക്രട്ടറി ശങ്കരനാരായണൻ, പ്രിൻസിപ്പൽ ഇ. പാർവതി, വൈസ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്യാമ്പ് 27 ന് സമാപിക്കും.