പിറവം: മീനച്ചൂടിനെ തെല്ലും വകവയ്ക്കാതെ രാജാക്കന്മാരുടെ മണ്ണിലൂടെ സൗഹൃദങ്ങൾ പുതുക്കി വോട്ട് അഭ്യർത്ഥിച്ച് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പി പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പാഴൂർ അമ്പലവും പാഴൂർ പടിപ്പുരയും പിറവം വലിയ പള്ളിയും വിവിധ മത-സമുദായിക നേതാക്കളെയും സന്ദർശിച്ചു തുഷാർ അനുഗ്രഹവും വാങ്ങി. ബി.ജെ.പി മദ്ധ്യമേഖലാ ഉപാദ്ധ്യക്ഷൻ എം. എൻ. മധു, ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി. സത്യൻ, ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ വി.എസ്. സത്യൻ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ടി.കെ. പ്രശാന്ത്, ബി.ജെ.പി പിറവം മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ബിജിമോൻ,സെക്രട്ടറി ശശി മാധവൻ, മുനിസിപ്പൽ പ്രസിഡന്റ്‌ സാബു ആലക്കൽ, ജനറൽ സെക്രട്ടറി വിനോദ് മഹാദേവൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.