കൂത്താട്ടുകുളം:കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ പൈറ്റക്കുളം കുരിശിനു സമീപം ഓട നിർമ്മാണത്തിന് എത്തിച്ച ഇരുമ്പ് ഷട്ടറുകൾ മോഷണം പോയതായി പരാതി. പതിനാറ് ഷട്ടറുകളാണ് കാണാതായത്. സംഭവത്തിൽ കരാറുകാരൻ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ സിബി കൊട്ടാരം ആവശ്യപ്പെട്ടു.