
കൊച്ചി: ദി ഹിന്ദു ബിസിനസ് ലൈനിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ജി.കെ. നായർ (ഗോപാലകൃഷ്ണൻ നായർ -76) നിര്യാതനായി. സംസ്കാരം വാഴൂർ തീർത്ഥപാദാശ്രമ വളപ്പിൽ നടന്നു. ബിസിനസ് ലൈനിൽ ചേരുന്നതിനുമുമ്പ് ഫുജി, ഗൾഫ്, മുംബയ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പി.ടി.ഐ ലേഖകനായും പ്രവർത്തിച്ചു. ഭാര്യ: അടൂർ ഏനാത്ത് കീഴൂട്ട് കുടുംബാംഗം സുകുമാരി. മകൻ: അരവിന്ദ്. മരുമകൾ: വാണി.