മട്ടാഞ്ചേരി: തട്ടിപ്പ് കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു.
മട്ടാഞ്ചേരി സ്വദേശിനിയെ കബളിപ്പിച്ച് 2009ൽ 21പവൻ സ്വർണവും അരലക്ഷംരൂപയും തട്ടിയെടുത്ത കേസിലെ പ്രതിയാണ്. ഈ കേസിൽ ജാമ്യംനേടി തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു.13 വർഷത്തിന് ശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിലെ വാടകവീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്,സി.പി.ഒമാരായ ശാലിനി, മേരി ജാക്വിലിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.