
കൊച്ചി: പ്രമുഖ മ്യൂച്വൽ ഫണ്ടായ ടാറ്റ എ.ഐ.എ ലൈഫ് റൈസിംഗ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തെയും മുന്നോട്ടു നയിക്കുന്ന ഉയർന്ന വളർച്ചയുള്ള മേഖലകളിൽ നിക്ഷേപിക്കുന്നതിലാണ് പുതിയ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മാർച്ച് 31ന് അവസാനിക്കുന്ന എൻ.എഫ്.ഒയ്ക്ക് ശേഷം അതേ ദിവസം തന്നെ യൂണിറ്റുകളുടെ വിതരണവും നടക്കും.
ടാറ്റ എ.ഐ.എയുടെ മുൻ ഫണ്ടുകൾ എല്ലാം അടിസ്ഥാന സൂചികകളേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഫെബ്രുവരി 29ലെ കണക്കുകൾ പ്രകാരം കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 96,532 കോടി രൂപയാണ്.
മാർച്ച് 31ന് അവസാനിക്കുന്ന എൻ.എഫ്.ഒയിൽ യൂണിറ്റ് ഒന്നിന് പത്തു രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ആത്മനിർഭർ ഭാരതിനെ ത്വരിതപ്പെടുത്തുന്ന മുഖ്യ മേഖലകളിലും കമ്പനികളിലുമായിരിക്കും റൈസിംഗ് ഇന്ത്യ പദ്ധതി നിക്ഷേപിക്കുക. അടിസ്ഥാന സൗകര്യം, നിർമാണം, ബാങ്കിംഗ്, ഡിജിറ്റൽ, പ്രതിരോധം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
അതിവേഗം വളരുന്ന സുപ്രധാന സമ്പദ്ഘടനയായി ആഗോളതലത്തിൽ വലിയ പ്രതിഫലനമാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ പ്രകടിപ്പിച്ചതെന്ന് ടാറ്റാ എ.ഐ.എ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഹർഷദ് പാട്ടീൽ പറഞ്ഞു.