
കൊച്ചി: എച്ച്.ഡി.എഫ്.സി ടോപ്പ് 100 ഫണ്ട് കഴിഞ്ഞ 27 വർഷങ്ങളായി 19 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചു. പദ്ധതിയിൽ എല്ലാ മാസത്തിന്റേയും ആദ്യ ദിവസം 10,000 രൂപ വീതം നിക്ഷേപിച്ച് സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളിൽ (എസ്.ഐ.പി ) കഴിഞ്ഞ 27 വർഷത്തിനിടെ ആകെ 32.90 ലക്ഷം രൂപ മുടക്കിയവരുടെ നിക്ഷേപ മൂല്യം ഫെബ്രുവരി 29ന് 7.98 കോടി രൂപയിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്.
1996 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലയളവുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ ഒന്നാണ്. വിപണിയുടെ ഏറ്റക്കുറച്ചിലുകൾക്കിടയിലും മികച്ച പ്രകടനവുമായി നിക്ഷേപകർക്ക് മികച്ച നേട്ടമാണ് പദ്ധതി ഇക്കാലയളവിൽ നൽകിയത്.