മൂവാറ്റുപുഴ: പായിപ്ര മാനാറിയിലെ പാറപ്പാട്ട് കൺവെൻഷൻ സെന്റർ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഫി , എം.സി. വിനയൻ, പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ, സുകന്യ അനീഷ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി കെ.എൻ.ജയപ്രകാശ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ.കബീർ, എം.എസ്. ശ്രീധരൻ, എൻ.വിജയൻ, പായിപ്ര സോമൻ, കൺവെൻഷൻ സെന്റർ പാർട്ണർ പി.എസ്. മോഹനൻ, പി.എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു. കൺവെൻഷൻ സെന്റർ ഡിസൈൻ ചെയ്ത സുനി പെരുമ്പാവൂരിനെ ചടങ്ങിൽ ആദരിച്ചു.