
കൊച്ചി: കൊച്ചി സർവകലാശാലയുടെ വിദേശഭാഷാ വകുപ്പ് 13 -18 പ്രായക്കാർക്കായി അവധിക്കാല വിദേശഭാഷാ ക്ലാസുകൾ ഏപ്രിൽ 8ന് ആരംഭിക്കും.ജർമ്മൻ, ഫ്രഞ്ച് ഭാഷകളാണ് പഠിപ്പിക്കുക. പ്രസംഗം, വ്യക്തിത്വവികസന പരിശീലനവും നൽകും. രാവിലെ 10 മുതൽ 1 വരെയുള്ള 20 ദിവസ ക്ളാസിന് 6500 രൂപയാണ് ഫീസ്.
ജർമ്മൻ, ഫ്രഞ്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിൽ പ്രായപരിധി ഇല്ലാത്ത ബാച്ചുകളുമുണ്ട്. സായാഹ്ന ഓൺലൈൻ ക്ലാസുകളാണ്. യോഗ്യത: പ്ലസ് ടു വിജയിച്ചവർക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. പ്രായപരിധി ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് 6282167298, ഇമെയിൽ : defl.cusat.ac.in ബന്ധപ്പെടണം.