n

തൃപ്പൂണിത്തുറ: ക്രിസ്തുവിന്റെ യെറുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി വിശ്വാസികൾ ഓശാന പെരുന്നാൾ ആഘോഷിച്ചു. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ പ്രഭാതനമസ്കാരത്തിനു ശേഷം നടന്ന കുരുത്തോല വാഴ്‌വിന്റെ ശുശ്രൂഷയിലും പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. കുർബാനയോടെ ശുശ്രുഷകൾ അവസാനിച്ചു. വികാരിമാരായ ഫാ.സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളിനൂർ, ഫാ. ഷൈജു പഴമ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.