krvm-complex
കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ളക്സിലെ പാർക്കിംഗ് ഏരിയയിൽ മാലിന്യം നിക്ഷേപ്പിച്ചിരിക്കുന്നു

പറവൂർ: പറവൂർ നഗരസഭയുടെ കെ.ആർ. വിജയൻ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ളസിലെ പാർക്കിംഗ് ഏരിയയിൽ ഭക്ഷണാവശിഷ്ടമടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നു. കോംപ്ളസിന്റെ മുന്നിലായി ചാക്കുകളിലാണ് ഭക്ഷണ അവശിഷ്ടങ്ങളും പ്ളാസ്റ്റിക്കും അടക്കമുള്ള മാലിന്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണ അവശിഷ്ടങ്ങൾ തെരുവുനായകൾ വലിച്ച് പരിസരത്തെല്ലാം നിറച്ചിട്ടുണ്ട്. നഗരസഭ അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിശോധിക്കാൻ പോലും തയ്യാറായിട്ടില്ല. മാലിന്യങ്ങൾ പരിശോധിച്ചാൽ ഇത് ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാറുണ്ട്. പിഴയടക്കമുള്ള നടപടികളെടുക്കാനും നഗരസഭക്ക് സാധിക്കും. ഒട്ടുമിക്ക ദിവസവും ഇവിടെ മാലിന്യങ്ങൾ കുന്നുകൂടി കിടക്കാറുണ്ട്. അധികമാകുമ്പോൾ നഗരസഭ ഇതെല്ലാം നീക്കുകയാണ് പതിവ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സമീപത്തെ വ്യാപാരികൾ ആവശ്യപ്പെട്ടു.