കൊച്ചി: മുളന്തുരുത്തി സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം' സ്നേഹക്കൂട്ടായ്‌മ 28 ന് 11.30ന് മുളന്തുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ.പ്രകാശൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുതിർന്ന അമ്മമാരേയും മികച്ച സ്കൂൾ പി.ടി.എ. കമ്മിറ്റി അംഗങ്ങളേയും ആദരിക്കും.
പ്രതിഭാ സംഗമം ജില്ലാ പ്രസിഡന്റ്‌ ഡോ എമ്മാനുവേൽ അബ്രഹാമും സമ്മാനവിതരണം ഷീല ദിലീപും ഉദ്ഘാടനം ചെയ്യും.