krishi

ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് മികച്ച സേവനം നൽകിയ അസിസ്റ്റന്റ് കൃഷി ഓഫിസർ പി.എസ്. സലിമോന് പതിമൂന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പു നൽകി. മുട്ടത്ത് വെളിയിൽ ചേർന്ന യോഗം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ശ്രീജിത്ത് ഗോപി,​ കേരഗ്രാമം കൺവീനർ എം.സി. മോഹൻദാസ് ,​ കാർഷിക കർമ്മസേന സെക്രട്ടറി ജോമി സെബാസ്റ്റ്യൻ, ഹരിതകർമ്മസേന സെക്രട്ടറി റീജ സന്തോഷ്, എ.ഡി.എസ്. ഷൈനി മധു, സി.ഡി.എസ്. ദിവൃ മോഹൻദാസ് തുടങ്ങിയർ പങ്കെടുത്തു.