പറവൂർ: അദ്ധ്യാപകർക്ക് ക്ഷാമബത്ത കുടിശിക നൽകാതെ സർക്കാർ വഞ്ചനയിൽ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.എസ്. തരുൺകുമാർ അദ്ധ്യക്ഷനായി. കെ.എ. ഉണ്ണി, കെ.വി. ലാക്ടോദാസ്, ശ്രീജിത്ത് അശോക്, സിബിൾ പി. ജോസഫ്, സി.എസ്. ജയ്ദീപ്, സുനിത ലിയോൺസ് തുടങ്ങിയവർ പങ്കെടുത്തു.