കൊച്ചി: എൻ.ഡി.എ. എറണാകുളം സെൻട്രൽ ഡിവിഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എച്ച്.സായിപ്രസാദ് കമ്മത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ സുധ ദിലിപ് കുമാർ, ശശി മേനോൻ, സന്ധ്യ മണികണ്ഠൻ,പി.എൽ.ഉപേന്ദ്ര പൈ തുടങ്ങിയവർ പ്രസംഗിച്ചു.